YOUTH MOVEMENT

youth

യുവജന പ്രസ്ഥാനത്തിന്റെ 2015-2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌

Last updated: August 11, 2016 at 21:11 pm

ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു. മൂഢനോ അമ്മയെ നിന്ദിക്കുന്നു.” (സദൃ 15:2)

കഴിഞ്ഞ ഒരു വര്‍ഷം സര്‍വ്വശക്തനായ ദൈവത്തിന് സ്തുതി സ്തോത്രങ്ങള്‍ അര്‍പ്പിക്കുവാനും സഭയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുവാനും നേതൃത്വം കൊടുക്കുവാനും കഴിഞ്ഞ കൃപകള്‍ക്കായി സ്തോത്രം ചെയ്യുന്നു.

ഈ വര്‍ഷത്തെ യുവജനസഖ്യകമ്മറ്റി തെരഞ്ഞെടുപ്പ് 2015 ജൂലൈ 12-ാം തീയതി ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ഇടവകപ്പട്ടക്കാരന്‍ റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ അദ്ധ്യക്ഷതയില്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു.

വൈസ്‌ പ്രസിഡന്റ്‌സെന്‍സണ്‍ ഫിലിപ്പ് ചെറിയാന്‍
സെക്രട്ടറിജോണ്‍ വി. കുര്യന്‍
ജോ. സെക്രട്ടറിബെന്‍ എബി അലക്സ്, റിനി റീബ മാത്യു
കമ്മറ്റി അംഗങ്ങള്‍ആന്‍സി സാറാ ഇടിക്കുള
റിയ മേരി ചെറിയാന്‍
ജിന്‍സി മത്തായി
ജോബിന്‍ ബെഞ്ചമിന്‍
സഞ്ചു വര്‍ഗ്ഗീസ്
റ്റിജു കെ. തോമസ്
ഏബല്‍ മാത്യു തെങ്ങില്‍
പ്രശാന്ത് ജോര്‍ജ്ജ് ജോണ്‍
കൗണ്‍സിേലഴ്‌സ്‌റോയി തോമസ് ചെറിയാന്‍
റ്റോണി കെ. തോമസ്
ജേക്കബ് വി. കുര്യന്‍
ജെഫി എല്‍സാ ജോണ്‍

ബ്ലഡ് ബാങ്ക്

കുറച്ചു നാളുകളായി പ്രവര്‍ത്തനരഹിതമായിരുന്ന ബ്ലഡ് ബാങ്ക് കോടുകുളഞ്ഞി വെണ്മണി പ്രദേശങ്ങളിലെ യുവജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു പുനരാരംഭിച്ചു.

ക്ലീനിംഗ്

ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യൂത്ത് സെന്‍ററും പരിസരവും വൃത്തിയാക്കി. ധാരാളം യുവജനങ്ങള്‍ ഇതില്‍ പങ്കെടുത്തു. പങ്കെടുത്ത യുവജനങ്ങള്‍ക്ക് ലഘു ഭക്ഷണവും ക്രമീകരിച്ചു.

എക്യുമെനിക്കല്‍ ക്യാമ്പ്

നമ്മുടെ യുവജനങ്ങളും സമീപ പ്രദേശങ്ങളിലെ വിവിധ സഭകളിലെ യുവജനങ്ങളുംകൂടി പങ്കെടുത്ത വിപുലമായ ഒരു എക്യുമെനിക്കല്‍ സമ്മേളനം സംഘടിപ്പിക്കുവാന്‍ സാധിച്ചത് ഒരു നേട്ടമായി കരുതുന്നു. 150ല്‍ പരം യുവജനങ്ങള്‍ പങ്കെടുത്തു. ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍ അദ്ധ്യക്ഷനായ ഈ സമ്മേളനത്തിന്‍റെ ഉദ്ഘാടനം റവ. ചാണ്ടി ജോസ് അച്ചന്‍ നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് 1 മണിവരെയുള്ള സമയത്ത് സി.എസ്.എസ്.എം.ന്‍റെ നേതൃത്വത്തില്‍ “Turn 360o to God” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനവും ചര്‍ച്ചയും നടന്നു. വിഭവസമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം ഓണാഘോഷ പരിപാടികളും മത്സരങ്ങളും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെഹിയോന്‍ മാര്‍ത്തോമ്മാപള്ളി യുവജന പ്രസ്ഥാനം 3000 രൂപ സമ്മാനം നേടി. രണ്ടാം സമ്മാനമായ 2000 രൂപ പ്രകാശഗിരി യുവജന പ്രസ്ഥാനം കരസ്ഥമാക്കി. 5 മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ജോണ്‍ വി. കുര്യന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.

വിനോദയാത്ര

2015 ഒക്ടോബര്‍ 21-ാം തീയതി യുവജനപ്രസ്ഥാനമായി വിനോദയാത്രയ്ക്ക് ആതിരപ്പള്ളി, ഡ്രീം വേള്‍ഡ്-ല്‍ പോകാന്‍ സാധിച്ചു. വിനോദയാത്രയ്ക്ക് നേതൃത്വം നല്‍കിയത് ചാണ്ടി സി. ജോര്‍ജ്ജ്, സിസിലി അലക്സാണ്ടര്‍, ജോണ്‍ ഫിലിപ്പ്, ബെസി ജോണ്‍ എന്നിവരായിരുന്നു. 41 യുവജനങ്ങള്‍ പങ്കെടുത്ത ഈ വിനോദയാത്ര വളരെ ആനന്ദകരവും മനോഹരവുമായിരുന്നു.

കൗണ്‍സിലിംഗ് ക്യാമ്പ്

2015 നവംബര്‍ 14-ാം തീയതി റവ. ഡോ. പ്രേംജിത്കുമാറിന്‍റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ക്ലാസ് രാവിലെ 9 മുതല്‍ 12 മണി വരെ നടത്തപ്പെട്ടു. ക്ലാസില്‍ യുവജനങ്ങള്‍ നേരിടുന്ന വിവിധതരം മാനസിക സംഘര്‍ഷങ്ങളും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും നടത്തപ്പെട്ടു. ആദിമകേരളത്തില്‍ നടന്നിരുന്ന അനീതികളെക്കുറിച്ചും അവ മിഷണറിമാരുടെ ഇടപെടലിലൂടെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതിനെക്കുറിച്ചും പറഞ്ഞു.

യുവജന ഞായര്‍

ഒക്ടോബര്‍ 4-ാം തീയതി യുവജന ഞായറായി കൊണ്ടാടി. അന്നേദിവസം അഭിവന്ദ്യ തോമസ് കെ. ഉമ്മന്‍ തിരുമേനി ആരാധനയ്ക്ക് നേതൃത്വം നല്‍കി. ആരാധനയ്ക്ക് ശേഷം നടന്ന യോഗത്തില്‍ നമ്മുടെ ദൈവാലയത്തിന്‍റെ 175-ാം ജൂബിലി ആഘോഷത്തോടു അനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്‍റ നേതൃത്വത്തില്‍ ഉള്ള ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പ്രാരംഭ തുക യുവജനപ്രസ്ഥാനത്തില്‍ നിന്നും തിരുമേനി ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചനെ ഏല്പിക്കുകയും ചെയ്തു.

യൂത്ത് പ്രയര്‍

കാലങ്ങളായി സന്ധ്യക്ക് നടന്നു വരുന്ന യൂത്ത് പ്രയര്‍ പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം 4 മണിക്ക് ആക്കി. മാസത്തില്‍ ഒരിക്കല്‍ പ്രാര്‍ത്ഥന നടത്തി വരുന്നു.

കലാമേള

പതിവുപോലെ കോടുകുളഞ്ഞി ജില്ലാ കലാമേളയില്‍ നമ്മുടെ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡയോസിസ് കലാമേളയില്‍ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ആദ്യഫലപ്പെരുന്നാള്‍

മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇക്കൊല്ലവും നമ്മുടെ സഭയിലെ ഭവനങ്ങളില്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കുകയും സുരക്ഷിതമായി ദൈവാലയത്തില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ യുവജനങ്ങള്‍ പങ്ക് വഹിച്ചു.

ക്രിസ്തുമസ്

യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18, 19, 24, 25 തീയതികളില്‍ ക്രിസ്തുമസ് ദൂതുമായി ഭവനങ്ങള്‍ സന്ദര്‍ശിച്ചു. സമയക്കുറവ് മൂലം എല്ലാ ഭവനങ്ങളിലും എത്താന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു.

യൂത്ത്സെന്‍റര്‍

യുവജനപ്രസ്ഥാനത്തിന്‍റെ ചിരകാല അഭിലാഷമായിരുന്ന യൂത്ത് സെന്‍ററിന്‍റെ 8-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ ഇടയാക്കിയ ദൈവത്തിന് സ്തോത്രം കരേറ്റുന്നു.

ആരാധന നേതൃത്വം

മുന്‍ വര്‍ഷത്തെപ്പോലെ തന്നെ എല്ലാ മാസത്തിന്‍റെയും 4-ാം ഞായറാഴ്ച യുവജനപ്രസ്ഥാനമായി ആരാധനയ്ക്ക് നേതൃത്വം നല്കി വരുന്നു. ഇതുമൂലം യുവജനങ്ങള്‍ക്ക് ആത്മീയ കാര്യങ്ങള്‍ കൂടുതല്‍ അടുത്തറിയുവാനും നേതൃത്വം കൊടുക്കുവാനും സാധിക്കുന്നു.

ആശംസകള്‍

കഴിഞ്ഞ ഒരു വര്‍ഷക്കാലം യുവജനപ്രസ്ഥാനത്തിന് വേണ്ട കൈത്താങ്ങല്‍ നല്‍കിയ റവ. ഡോ. സാം റ്റി. മാത്യു അച്ചനോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഉപസംഹാരം

യുവജനപ്രസ്ഥാനത്തിന്‍റെ 2015-2016 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നേതൃത്വം നല്‍കിയ റവ. ഡോ. സാം റ്റി. മാത്യു അച്ചനോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം റവ. ചാണ്ടി ജോസ് അച്ചനോടുള്ള നന്ദിയും അറിയിക്കുന്നു. കൂടാതെ ഞങ്ങള്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും കൈത്താങ്ങലുകളും നല്‍കി സഹായിച്ച റവ. ജോണ്‍സണ്‍ ജോണ്‍ അച്ചനോടുമുള്ള നന്ദി അറിയിക്കുന്നു. കമ്മറ്റി അംഗങ്ങളോടും യുവജന പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മാതാപിതാക്കളോടും സഭാജനങ്ങളോടും ഉള്ള നന്ദി സര്‍വ്വശക്തനായ യേശുക്രിസ്തുവിന്‍റെ ധന്യമുള്ള നാമത്തില്‍ അറിയിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (8 votes, average: 2.50 out of 5)

Loading ... Loading ...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top