WOMEN’S FELLOWSHIP

womens

സ്‌ത്രീജന സഖ്യം 2014 – 2015 വാര്‍ഷിക റിപ്പോര്‍ട്ട്‌

Last updated: October 21, 2016 at 18:42 pm

ആകയാല്‍ നിങ്ങളുടെ സ്വര്‍ഗീയ പിതാവ്‌ സല്‍ഗുണ പൂര്‍ണന്‍ ആയിരിക്കുന്നതുേപാലെ നിങ്ങളും സല്‍ഗുണ പൂര്‍ണരാകുവിന്‍” (മത്തായി5:48)

കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് സ്ത്രീജനസഖ്യത്തിന്‍റെ 2014-2015 വാര്‍ഷിക യോഗം 26-06-2015 രാവിലെ 10 മണിക്ക് നമ്മുടെ രക്ഷാധികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. റവ. ചാണ്ടി ജോസ്, കൈക്കാരന്‍ ശ്രീ. ചാണ്ടി സി. ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജ്ഞാനകീര്‍ത്തനം 209 പാടി പ്രാര്‍ത്ഥനയ്ക്കു ശേഷം യോഗനടപടികള്‍ ആരംഭിച്ചു.

വൈസ് പ്രസിഡന്‍റ് ശ്രീമതി ഏലിയാമ്മ ചാണ്ടി ഏവര്‍ക്കും സ്വാഗതം അരുളി. 2014-2015 വര്‍ഷത്തില്‍ നമ്മെ വിട്ടു നിത്യസ്വസ്ഥതയില്‍ പ്രവേശിച്ച അംഗങ്ങളുടെ പേരുകള്‍ വായിച്ച് അനുസ്മരണ പ്രാര്‍ത്ഥന ശ്രീമതി അന്നമ്മ കുരുവിള നടത്തി. 2014-2015 വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി മിസ് ജെസി ചെറിയാന്‍ അവതരിപ്പിച്ചു. 2014-2015 വാര്‍ഷിക കണക്ക് ട്രഷറര്‍ ശ്രീമതി ഏലിയാമ്മ ഫിലിപ്പ് അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകളും കണക്കും വാര്‍ഷിക യോഗം അംഗീകരിച്ചു.

ശ്രീമതി റോസമ്മ ജോസഫ് മനോഹരമായ ഒരു ഗാനം ആലപിച്ചു. റവ. ഡോ. സാം റ്റി. മാത്യു മുഖ്യ സന്ദേശം നല്‍കി. യെശയ്യാവ് 66:13 “അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും” ഇത് അടിസ്ഥാനമാക്കി സംസാരിച്ചു. അമ്മ എന്നതിന് മറ്റൊരു വാക്കില്ല . മക്കളെ സ്നേഹിക്കുന്ന, പരിശീലിപ്പിക്കുന്ന, നല്ല ജീവിതശൈലി പഠിപ്പിക്കുന്ന അമ്മ മക്കളെ കോപിപ്പിക്കാതെ നിയന്ത്രിക്കുന്ന, അച്ചടക്കം ശീലിപ്പിക്കുന്ന, സംരക്ഷിക്കുന്ന, ശിക്ഷണം നല്കുന്ന അമ്മ. ഇവയ്ക്കെല്ലാമായി ദൈവകൃപയില്‍ ആശ്രയിക്കുന്ന അമ്മമാരായി ജിവിക്കാന്‍ സഖ്യാംഗങ്ങളെ ആഹ്വാനം ചെയ്തു തന്‍റെ സുദീര്‍ഘവും ചിന്തോദ്ദീപകവുമായ പ്രസംഗം അവസാനിപ്പിച്ചു. ശ്രീമതി സൂസമ്മ ജേക്കബ് ഒരു ഗാനം ആലപിച്ചു. തുടര്‍ന്ന് റവ. ചാണ്ടി ജോസ് ആശംസാ പ്രസംഗം ചെയ്തു. 1842 മുതല്‍ ഇന്നുവരെ സഭയായി നമ്മെ നടത്തിയ ദൈവത്തിന് സ്തോത്രം ചെയ്തുകൊണ്ട് യോഹന്നാന്‍ 4:27-28 ഭാഗത്ത് സമര്യ സ്ത്രീയുടെ സാക്ഷ്യം ഉദ്ധരിച്ചു സംസാരിച്ചു. ഞാന്‍ കണ്ട മനുഷ്യനെ പട്ടണത്തില്‍ മറ്റുള്ളവര്‍ക്കു കാണിപ്പാന്‍ ഓടിപ്പോയതുപോലെ നല്ല സാക്ഷ്യത്തോടെ മുമ്പോട്ട് പോകുവാന്‍ സഖ്യാംഗങ്ങള്‍ക്കും കഴിയട്ടെ എന്ന് ആശംസിച്ചു. ശ്രീ. ചാണ്ടി സി. ജോര്‍ജ്ജ് നമ്മുടെ സഭയിലെ സംഘടനകള്‍ പ്രത്യേകിച്ച് സ്ത്രീജന സഖ്യം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. സഭയുടെ എല്ലാ രംഗത്തും സ്ത്രീജന സഖ്യത്തിന്‍റെ സഹായവും സഹകരണവും അഭ്യര്‍ത്ഥിച്ചു. അടുത്ത വര്‍ഷം പുതിയ സംരംഭങ്ങള്‍ ചെയ്യുവാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ചു.

കാര്യാലോചന

പുതിയ വര്‍ഷം മായം ചേരാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി വലിയ ലാഭേച്ഛ കൂടാതെ വിപണം ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തികൊണ്ട് പോകാന്‍ സ്ത്രീജനസഖ്യകമ്മറ്റിയെ ചുമതലപ്പെടുത്തി. 2014-15 കലാമത്സര വിജയികള്‍ക്കു സമ്മാനങ്ങള്‍ റവ. ഡോ. സാം റ്റി. മാത്യു വിതരണം ചെയ്തു. സെക്രട്ടറി ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. റവ. ചാണ്ടി ജോസിന്‍റെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം യോഗം അവസാനിച്ചു. ഏവര്‍ക്കും ഉച്ചഭക്ഷണം ക്രമീകരിച്ചു. യോഗത്തില്‍ 75 അംഗങ്ങള്‍ പങ്കെടുത്തു.

പ്രവര്‍ത്തന റിപ്പോര്‍ട്ട്

എല്ലാ ഞായറാഴ്ചയും ആരാധനയ്ക്ക് ശേഷം സ്ത്രീജനസഖ്യ മീറ്റിംഗുകള്‍ നടത്തി വരുന്നു. ബൈബിള്‍ ക്ലാസ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, കൂടാതെ സ്ത്രീജനസഖ്യ സംഘടന കാര്യങ്ങള്‍ ഇവക്കായി ഹൃസ്വമായ മീറ്റിംഗുകള്‍ നടക്കുന്നു. ഈ മീറ്റിംഗുകള്‍ക്ക് പ്രസിഡന്‍റ് മേരി സാം, റവ. സാം റ്റി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു. മാസത്തില്‍ 1, 3, 4 ചൊവ്വാഴ്ചകളില്‍ ഭവനങ്ങളില്‍ വച്ചു 2.30 ന് പ്രാര്‍ത്ഥന ക്രമീകരിച്ചു വരുന്നു. രണ്ടാം ചൊവ്വാഴ്ച രോഗികളെ സന്ദര്‍ശിക്കുന്നു. ഓണത്തിന് അക്രൈസ്തവരുടെ ഭവനങ്ങളില്‍ പോയി വേണ്ട സഹായം ചെയ്തുകൊടുക്കുന്നു. ക്രിസ്തുമസിന് നമ്മുടെ സഭയിലെ ക്ഷീണിതരായി ഭവനങ്ങളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഈ വര്‍ഷം 40 പ്രാര്‍ത്ഥനകള്‍ നടത്തി. വെള്ളിയാഴ്ച 10.30ന് പള്ളിയിലെ ഉപവാസ പ്രാര്‍ത്ഥനയിലും അംഗങ്ങള്‍ കൃത്യമായി പങ്കെടുക്കുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖത്തില്‍ കഴിയുന്ന ഭവനങ്ങളിലും പോയി അവരോടൊപ്പം ദുഃഖത്തില്‍ പങ്കു ചേരുന്നതിനും പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിക്കുന്നതിനും ശ്രദ്ധിച്ചു വരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ മഹായിടവക ദിനത്തില്‍ സ്ത്രീജനസഖ്യാംഗങ്ങള്‍ കാണക്കാരിയിലും ഡിസംബര്‍ മാസത്തില്‍ ബഥേല്‍ ദിനത്തിലും, ജില്ലാതലത്തില്‍ ക്രമീകരിച്ച WMA യുടെ മൂന്നു മീറ്റിംഗിലും നമ്മുടെ അംഗങ്ങള്‍ പങ്കെടുത്തു. സ്ത്രീജന സഖ്യ വാര്‍ഷിക കോണ്‍ഫ്രന്‍സിലും സെക്രട്ടറിമാരുടെ യോഗത്തിലും സെക്രട്ടറി പങ്കെടുത്തു.

ജില്ലാ കലാമേളയില്‍ നമ്മുടെ അംഗങ്ങള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സഖ്യത്തിനു ലഭിച്ചു. ജില്ലാ കലാമത്സരത്തിനും നാം ആതിഥേയത്വം വഹിച്ചു.

കഴിഞ്ഞ വാര്‍ഷിക യോഗ തീരുമാനപ്രകാരം സ്ത്രീജനസഖ്യ കമ്മിറ്റിയും യോഗം തെരഞ്ഞെടുത്ത 10 അംഗങ്ങളും ചേര്‍ന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കി വില്പന ചെയ്തു വരുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് വിപണന മേളകള്‍ നടത്തി. എല്ലാ അംഗങ്ങളും സഹായിച്ചു. ഏവരോടും നന്ദി അറിയിക്കുന്നു. ലഭിച്ച ലാഭം വൈദ്യ സഹായമായി നമ്മുടെ സഭാംഗത്തിന് നല്കുകയും ചെയ്തു.

ഈ വര്‍ഷം സ്ത്രീജനസഖ്യത്തിന്‍റെ വകയായി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠത്തിന്‍റെ നിര്‍മ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം (1,00,000) രൂപാ സംഭാവന ചെയ്യുന്നതിനു സാധിച്ചു എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. ഡിസംബര്‍ മാസത്തില്‍ സഭയുടെ ആദ്യഫലത്തോട് ചേര്‍ന്നു എല്ലാ സഹായവും ചെയ്തു. ജനുവരി മാസത്തില്‍ സ്ത്രീജന സഖ്യ ആദ്യഫലം നടന്നു. സഹകരിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുന്നു. മാര്‍ച്ച് മാസത്തില്‍ വഞ്ചിക സമര്‍പ്പണശുശ്രൂഷ നടത്തി. വാര്‍ഷിക സ്തോത്രാര്‍പ്പണമായി നാം നടത്തുന്ന ഈ ശുശ്രൂഷയില്‍ കുറെക്കൂടെ അംഗങ്ങളുടെ സാന്നിദ്ധ്യം വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നു.

മാര്‍ച്ച് മാസം 1-ാം ഞായറാഴ്ച മഹായിടവക സ്ത്രീജനസഖ്യ ഞായറാഴ്ചയായി വേര്‍തിരിച്ച ദിനം നമ്മുടെ സഭയിലും ആരാധനയ്ക്ക് സ്ത്രീജനസഖ്യാംഗങ്ങള്‍ നേതൃത്വം നല്കി. സ്ത്രീജനസഖ്യ പ്രസിഡന്‍റ് ശ്രീമതി മേരി സാം വചന ശുശ്രൂഷ നിര്‍വഹിച്ചു. പങ്കെടുത്ത ഏവരോടുമുള്ള നന്ദി അറിയിക്കട്ടെ.

ഈ വര്‍ഷവും വിദ്യാഭ്യാസ സഹായം (റാഹേലമ്മ ചാക്കോ മെമ്മോറിയല്‍ ഫണ്ട്) നമ്മുടെ ഒരു നേഴ്സിംഗ് വിദ്യാര്‍ത്ഥിനിക്കു നല്കുകയുണ്ടായി. കൂടാതെ രണ്ടു സഖ്യാംഗങ്ങള്‍ക്ക് പ്രതിമാസ വൈദ്യ സഹായവും നല്കി വരുന്നു.

സ്ത്രീജനസഖ്യത്തിന്‍റെ നടത്തിപ്പിന് എല്ലാ സഹായസഹകരണവും നല്കി, കൂടാതെ ചൊവ്വാഴ്ച പ്രാര്‍ത്ഥനകളിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളിലും നേതൃത്വം നല്‍കി ഞങ്ങളെ നയിക്കുന്ന റവ. ഡോ. സാം റ്റി. മാത്യുവിനോടും, റവ. ജോണ്‍സണ്‍ ജോണിനോടും ഞങ്ങള്‍ക്കുള്ള കടപ്പാട് നിസ്സീമമാണ്.

സ്ത്രീജനസഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ചര്‍ച്ച് കമ്മറ്റി യോടും, വേണ്ട ഉപദേശം നല്കി തരുന്ന റവ. ചാണ്ടി ജോസ് അച്ചനോടും റവ. എബ്രഹാം കുരുവിള അച്ചനോടുമുള്ള നന്ദി അറിയിക്കുന്നു.

എല്ലാ അത്യാവശ്യ സാഹചര്യങ്ങളിലും ഞങ്ങളെ സഹായിച്ചു വരുന്ന ശുശ്രൂഷകന്മാരോടും നന്ദി അറിയിക്കുന്നു.

സ്ത്രീജനസഖ്യമായി നമ്മെ നടത്തുന്ന സര്‍വ്വ ശക്തനായ ദൈവത്തിന്‍റെ കരുതലിനായി സ്തോത്രം ചെയ്തുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (13 votes, average: 1.46 out of 5)

Loading ... Loading ...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top