SUNDAY SCHOOL

sschool

കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് സണ്ടേസ്കൂളിന്‍റെ 2015-2016 വാര്‍ഷിക റിപ്പോര്‍ട്ട്

Last updated: August 27, 2016 at 13:18 pm

കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് സണ്ടേസ്കൂളിന്‍റെ 2014-15 വാര്‍ഷികം 2015 ഏപ്രില്‍ 19-ാം തീയതി ഞായറാഴ്ച 2 മണിക്ക് ബഹുമാനപ്പെട്ട റവ. ഡോ. സാം റ്റി. മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. റവ. ചാണ്ടി ജോസ് അച്ചന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മിസിസ് ഹെലന്‍ മാത്യു സ്വാഗതം ആശംസിച്ചു. ശിശു വകുപ്പ് മുതല്‍ ജേഷ്ഠ വകുപ്പ് വരെയുള്ള കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. റവ. ജിജി ജോണ്‍ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. മുന്‍ വര്‍ഷത്തെ കലാമത്സരങ്ങള്‍ക്കും പരീക്ഷകള്‍ക്കും സമ്മാനാര്‍ഹരായവര്‍ക്ക് റവ. സാം റ്റി. മാത്യവും റവ. ജിജി ജോണ്‍ ജേക്കബും സമ്മാനം നല്‍കി. ഹെഡ്മാസ്റ്റര്‍ മി. റ്റി. മാത്യു ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. റവ. ജിജി ജോണ്‍ ജേക്കബിന്‍റ പ്രാര്‍ത്ഥനയോടും റവ. സാം റ്റി. മാത്യുവിന്‍റെ ആശീര്‍വാദത്തോടും യോഗം അവസാനിച്ചു. വന്ന ഏവര്‍ക്കും ചായസത്ക്കാരവും നടത്തപ്പെട്ടു.

പ്രവര്‍ത്തന റിപ്പോര്‍ട്ട്

എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ സണ്ടേസ്കൂള്‍ നടന്ന് വന്നിരുന്നു. 2015 ജൂണ്‍ മാസത്തില്‍ നടന്ന സഭയുടെ പൊതുയോഗം സണ്ടേസ്കൂള്‍ രാവിലെ 8 മണി മുതല്‍ 9.30 വരെ നടത്തുന്നതിന് നിര്‍ദ്ദേശം നല്കി. അതനുസരിച്ച് ആഗസ്റ്റ് ഒന്നാം ഞായര്‍ മുതല്‍ രാവിലെ 8 മണി മുതല്‍ സണ്ടേസ്കൂള്‍ നടത്തി വരുന്നു. ശ്രീമതി ശോശാമ്മ ജോഷ്വായുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കുട്ടികളുടെ സഹായത്തോടെ പാട്ട് പരിശീലനം നടത്തി വന്നു. സണ്ടേസ്കൂളിന്‍റെ ചിരകാല സ്വപ്നമായിരുന്ന ഒരു ലാപ്ടോപ്പും പ്രൊജകട്റും മൈക്ക് സെറ്റും വാങ്ങുന്നതിന് ദൈവം സഹായിച്ചു. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗാന പരിശീലനം നടത്തി വരുന്നു. ശോശാമ്മ ജോഷ്വാ ഹെലന്‍ മാത്യു, അനിതാ ബിനു എന്നീ അദ്ധ്യാപകര്‍ നേതൃത്വം നല്കി വരുന്നു.

ശിശുവകുപ്പ് മുതല്‍ ജേഷ്ഠ വകുപ്പ് വരെയും ക്ലാസുകളില്‍ പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ബാല വകുപ്പ് മുതല്‍ ജേഷ്ഠവകുപ്പ് വരെ പരീക്ഷയ്ക്ക് ജയിച്ചിട്ടുള്ള കുട്ടികള്‍ക്കും, ശിശു വകുപ്പില്‍ പരീക്ഷയ്ക്ക് ചേര്‍ന്നിട്ടുള്ള കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി വരുന്നു. ഇവ കൂടാതെ കലാമത്സരങ്ങള്‍ക്ക് ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായ കുട്ടികള്‍ക്കും സമ്മാനം നല്കുന്നു.

എല്ലാ വിഭാഗത്തിലേയും പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷത്തിലേയ്ക്കും എന്‍ഡോവ്മെന്‍റ് സമ്മാനങ്ങള്‍ ലഭിക്കുന്നു. ശിശുവകുപ്പില്‍ തന്‍വര്‍ഷം പഠിച്ച മുഴുവന്‍ വാക്യങ്ങളും കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയും വിശ്വാസ പ്രമാണവും ചൊല്ലുന്ന കുട്ടികള്‍ക്ക് എന്‍ഡോവ്മെന്‍റ് നല്‍കുന്നു.

തന്നാണ്ടില്‍ 14 ക്ലാസ്സുകളിലായി 120 കുട്ടികള്‍ പഠനത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശിശുവകുപ്പില്‍ ശ്രീമതി ശാന്തമ്മ ജോര്‍ജ്ജ്, ബാലവകുപ്പില്‍ ശ്രീമതി അന്നമ്മ പി.സി., കുമാരവകുപ്പില്‍ ശ്രീമതി ആലീസ് കോശി, മദ്ധ്യവകുപ്പില്‍ ശ്രീമതി ഏലിയാമ്മ ചെറിയാന്‍, ജേഷ്ഠ വകുപ്പില്‍ ശ്രീമതി ജെസി ചെറിയാന്‍ എന്നിവര്‍ ഓരോ വകുപ്പിന്‍റെ ലീഡേഴ്സായി പ്രവര്‍ത്തിച്ച് വരുന്നു.

ബാലജനപെരുന്നാള്‍

2015 ആഗസ്റ്റ് മാസം 9 മുതല്‍ 16 വരെ ബാലജനപെരുന്നാള്‍ വാരം ആചരിച്ചു. 5 ദിവസം 5 കുട്ടികളുടെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. 10-8-15 ല്‍ കടയ്ക്കല്‍കിഴക്ക് എമി ആന്‍ നൈനാന്‍റെ ഭവനത്തിലും, 11-8-15ല്‍ തുതിക്കാട്ട് പീസ് കോട്ടേജ് പ്രശാന്ത് ജോര്‍ജ് ജോണിന്‍റെ ഭവനത്തിലും,, 13-8-15ല്‍ പല്ലോന്നിപറമ്പില്‍ ആല്‍വിന്‍, അലന്‍, പ്രിയങ്ക ആന്‍ ബിജുവിന്‍റെ ഭവനത്തിലും, 14-8-15ല്‍ കാര്‍ത്തികപ്പള്ളി പീടികയില്‍ ഹര്‍ഷ, നിര്‍മ്മല്‍ വര്‍ഗീസ് ജോണിന്‍റെ ഭവനത്തിലും, 15-8-15ല്‍ തെറ്റിക്കുഴി പുത്തന്‍വീട് എബിന്‍, ആന്‍സി റ്റി. ഉമ്മന്‍റെ ഭവനത്തില്‍ വച്ചും നടത്തപ്പെട്ടു. പ്രാര്‍ത്ഥനയില്‍ വചനം നല്‍കിയത് റവ. ഡോ. സാം റ്റി. മാത്യുവും ശ്രീമതി അനു സൂസന്‍ വര്‍ഗ്ഗീസും ആണ്. ബാലജനപ്പെരുന്നാള്‍ ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി റിനി റീബ മാത്യു കഥാകഥനം നിര്‍വ്വഹിച്ചു. റിനിയോടുള്ള നന്ദി അറിയിക്കട്ടെ.

കോടുകുളഞ്ഞി ജില്ലാ ഏകദിന സെമിനാര്‍ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി അങ്ങാടിക്കല്‍ സെന്‍റ് തോമസ് സി.എസ്.ഐ. ദേവാലയത്തില്‍ ക്രമീകരിച്ചിരുന്നു. അതില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്തു. ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ ഇടവക കലാമത്സരം നടത്തി. അതില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികള്‍ക്കായി സെപ്റ്റംബര്‍ മാസം 21-ാം തീയതി കൊല്ലകടവ് സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ നടത്തപ്പെട്ട ജില്ലാതലമത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നവംബര്‍ രണ്ടാം ശനിയാഴ്ച കോട്ടയത്ത് നടന്ന മഹായിടവക മത്സരത്തില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്തു, ഏതാനും പോയിന്‍റ് ലഭിച്ചു.

ഓണാവധിക്കാലത്ത് സണ്ടേസ്കൂള്‍ കുട്ടികള്‍ക്ക് ക്രമീകരിച്ച വാര്‍ഷിക ക്യാമ്പില്‍ നമ്മുടെ സീനിയര്‍ കുട്ടികള്‍ പങ്കെടുത്തു. മഹായിടവക ദ്വിശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാക്കമ്മറ്റി സണ്ടേസ്കൂള്‍ ദിനത്തില്‍ കുട്ടികള്‍ക്കായി റാലിയും പൊതുസമ്മേളനവും ക്രമീകരിച്ചിരുന്നു. നവംബര്‍ ഒന്നാം ഞായറാഴ്ച 2 മണിക്ക് ജില്ലയിലെ എല്ലാ സഭകളും അവരവരുടെ സണ്ടേസ്കൂള്‍ കുട്ടികളും അദ്ധ്യ്യാപകരും സഭാപ്രവര്‍ത്തകരും പട്ടക്കാരും ചേര്‍ന്ന് ചെങ്ങന്നൂര്‍ ഐ. ടി. ഐ. ജംഗ്ഷന്‍ മുതല്‍ ചെങ്ങന്നൂര്‍ സി.എസ്. ഐ. ദേവാലയം വരെ ഒരു റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തി. അതില്‍ നമ്മുടെ കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും സണ്ടേസ്കൂള്‍ സ്നേഹിതരും സഹകരിച്ചു. അന്നേ ദിവസം രാവിലെ സണ്ടേസ്കൂള്‍ സമയത്ത് കുട്ടികള്‍ക്കായി മഹായിടവക നിര്‍ദ്ദേശ പ്രകാരം പ്രത്യേക കഥാകഥനം അസ്സോസിയേറ്റ് വികാര്‍ റവ. ജോണ്‍സണ്‍ ജോണ്‍ നടത്തി. തുടര്‍ന്ന് ആരാധനയും നിര്‍വ്വഹിച്ചു.

മഹായിടവക നിര്‍ദ്ദേശ പ്രകാരം ജൂലൈ മാസം അര്‍ദ്ധവാര്‍ഷിക പരീക്ഷയും 2016 ജനുവരി മാസം 3-ാം തീയതി വാര്‍ഷിക പരീക്ഷയും അദ്ധ്യാപക പരീക്ഷയും നടത്തി. ബാലവകുപ്പ് വിദ്യാര്‍ത്ഥിനി ലെനാ സൂസന്‍ ജോണ്‍ മഹായിടവക തലത്തില്‍ മൂന്നാം സ്ഥാനവും അദ്ധ്യാപക പരീക്ഷയില്‍ ഡോ. ജിജി സാറാ ജോര്‍ജ്ജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.

2016 ഫെബ്രുവരി 2-ാം ആഴ്ച മിഷ്യന്‍ സണ്ടേ ആയി ആചരിച്ചു. പ്രത്യേകം തയ്യാറാക്കിയ മിഷനറി ജീവചരിത്രം ശ്രീമതി പ്രീതാ ആനി കോരുള കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. പ്രത്യേക സ്തോത്രകാഴ്ച മിഷനറി പ്രവര്‍ത്തനത്തിനായി കേന്ദ്രത്തില്‍ അടച്ചു.

പ്രസിഡന്‍റായി റവ. ഡോ. സാം റ്റി. മാത്യവും, സൂപ്രണ്ടായി മി. ടി.വി. ജോണും ഹെഡ്മാസ്റ്ററായി മി. റ്റി. മാത്യുവും, സെക്രട്ടറിയായി മിസ് ജെസി ചെറിയാനും, ശ്രീ. മാത്യു രാജന്‍, ശ്രീ ബിനു സി. ചെറിയാന്‍, ശ്രീമതിമാരായ ഏലിയാമ്മ ചെറിയാന്‍, പി.സി. അന്നമ്മ, റെയ്ച്ചല്‍ നൈനാന്‍, ആലീസ് കോശി, വത്സാ നൈനാന്‍, ജയ എസ്. തോമസ്, ശാന്തമ്മ ജോര്‍ജ്, ഗ്രേസി തോമസ്, പുഷ്പാ മാത്യു, കൊച്ചുമോള്‍ അനില്‍, ഡോ. ജിജി സാറാ ജോര്‍ജ്, അനു സൂസന്‍ വര്‍ഗീസ്, ഹെലന്‍ മാത്യു, ശോശാമ്മ ജോഷ്വാ, ഗ്രേസ് ജോണ്‍ എന്നിവര്‍ അദ്ധ്യാപകരായും സേവനം അനുഷ്ഠിച്ചു. 2016 ല്‍ ശ്രീ. വിന്‍ മാത്യു ജോണ്‍, ശ്രീമതി അനിതാ ബിനു, മിസ് റിനി റീബാ മാത്യു, ശ്രീമതി പ്രീതാ ആനി കോരുള എന്നിവര്‍ പുതിയ അദ്ധ്യാപകരായി പ്രവര്‍ത്തിക്കുന്നു.

സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി ആദ്യഫലശേഖരണം ക്രമീകരിച്ചിരുന്നു. ആ ഇനത്തില്‍ 14000 രൂപ ലഭിച്ചു. ബാലജനപ്പെരുന്നാള്‍ ദിനത്തില്‍ മി. ബിനു ജോണ്‍ വര്‍ഗീസ്, കാര്‍ത്തികപ്പള്ളി പീടികയില്‍ പ്രത്യേകം സംഭാവന നല്‍കി സഹായിച്ചു.

സണ്ടേസ്കൂള്‍ ആവശ്യത്തിലേക്ക് സ്വന്തമായി ഒരു ലാപ്ടോപ്പ് ആഗ്രഹിച്ചു, അതിലേക്ക് ദിവംഗതയായ കടയ്ക്കല്‍ കിഴക്ക് അന്നമ്മ പോത്തന്‍റെ ഓര്‍മ്മയ്ക്കായി കൊച്ചുമക്കള്‍ സാമ്പത്തിക സഹായം നല്കി. സണ്ടേസ്കൂളിന്‍റെ അഭ്യുദയകാംക്ഷികള്‍ ഒരു മൈക്ക് സെറ്റ് വാങ്ങി നല്കി. പ്രൊജക്ടര്‍ വാങ്ങുന്നതിനായി തെങ്ങില്‍ ഭവന്‍ ശ്രീ. നൈനാന്‍ ഉമ്മന്‍, കുഴിയമ്പുറത്ത് ശ്രീ. കെ.സി. ചാക്കോ, ആര്യാട്ട് ശ്രീ. ജേക്കബ് മാത്യു എന്നിവര്‍ സംഭാവന ചെയ്തു. ഏവരോടുമുള്ള നന്ദി സ്നേഹത്തോടെ അറിയിക്കട്ടെ.

2015 വര്‍ഷം വിവിധ എന്‍ഡോവ്മെന്‍റ് ലഭിക്കുന്ന കുട്ടികള്‍.

  1. മിസ്റ്റര്‍ & മിസ്സിസ് ഒ.പി. ഫിലിപ്പ് ഓണംപള്ളില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്  : നിര്‍മ്മല്‍ വര്‍ഗ്ഗീസ് (ശിശുവകുപ്പ് ഒന്നാം വര്‍ഷം
  2. മി. പി.വി. മത്തായി വടക്കേചേനത്ര മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : ആരോണ്‍ ജോണ്‍വിന്‍ (ശിശുവകുപ്പ് രണ്ടാം വര്‍ഷം)
  3. മിസ്റ്റര്‍ & മിസ്സിസ് പി.സി. ജോസഫ് പ്ലാന്തറയില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : ഐറിന്‍ അച്ചു വിന്‍ (ശിശുവകുപ്പ് മൂന്നാം വര്‍ഷം)
  4. മിസ്റ്റര്‍ & മിസ്സിസ്  ടി. എന്‍ ഉമ്മന്‍ തെങ്ങില്‍ താഴത്ത് മെമ്മോറിയല്‍ : ഹര്‍ഷ അന്നാ ജോണ്‍ (ബാലവകുപ്പ് ഒന്നാം വര്‍ഷം)
  5. മിസ്റ്റര്‍ & മിസ്സിസ് സി.വി. തോമസ് പണിക്കരേടത്ത് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്:  ലെനാ സൂസന്‍ ജോണ്‍ (ബാലവകുപ്പ് രണ്ടാം വര്‍ഷം)
  6. മിസ്സിസ് എ.ജെ. കുര്യന്‍ വടക്കാംചേരില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : സ്നാനിയ സാറാ ജേക്കബ് (ബാലവകുപ്പ് മൂന്നാം വര്‍ഷം)
  7. മി. ജേക്കബ് നൈനാന്‍ പിരളച്ചിത്ര മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : ലിയാ ഏലിയാ ജോസ് (കുമാരവകുപ്പ് ഒന്നാം വര്‍ഷം)
  8. മി. പി.സി. ചാണ്ടപിള്ള  തൂമ്പൂങ്കല്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്: നേഹ അന്ന ജോണ്‍ (കുമാര വകുപ്പ് രണ്ടാം വര്‍ഷം)
  9. മി. വി.കെ. ജോണ്‍ & മിസ്സിസ്  കുഞ്ഞമ്മ ജോണ്‍ വടക്കാംചേരില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്: സ്നീതാ മെറിന്‍ ജേക്കബ്(കുമാരവകുപ്പ് മൂന്നാം വര്‍ഷം)
  10. മി. ടി.ജെ. വര്‍ക്കി തുതിക്കാട്ട് മെമ്മോറിയല്‍  എന്‍ഡോവ്മെന്‍റ് :  മന്നാ സാറാ തോമസ് (മദ്ധ്യവകുപ്പ് ഒന്നാം വര്‍ഷം)
  11. മി നൈനാന്‍ ചാക്കോ പാലത്തുംപാട്ട് ബഥേല്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്: സാന്‍ഡ്രാ തെരേസാ തോമസ് (മദ്ധ്യവകുപ്പ് രണ്ടാം വര്‍ഷം)
  12. റവ. എ.ജെ. കുര്യന്‍ ഓര്‍ഡിനേഷന്‍ ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : സോണാ എസ്. റെജി (മദ്ധ്യവകുപ്പ് മൂന്നാം വര്‍ഷം)
  13. മി. പി.വി. മത്തായി വടക്കേചേനത്ര മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്:  ഫിലിപ്പ് ടി. പോള്‍ (ജേഷ്ഠവകുപ്പ് ഒന്നാം വര്‍ഷം)
  14. റൈറ്റ് റവ. ഡോ. കെ.സി. സേത്ത് തൂമ്പുങ്കല്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : സിവി കുര്യന്‍ (ജേഷ്ഠവകുപ്പ് രണ്ടാം വര്‍ഷം)
  15. മി. പി. വി. കോശി, പുതുപ്പള്ളി തെക്കേതില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് :  ഡോണ അച്ചാമ്മ നൈനാന്‍ (ജേഷ്ഠവകുപ്പ് മൂന്നാം വര്‍ഷം)
  16. മി. ടി. എം. മാത്യു തുതിക്കാട്ട് ബംഗ്ലാവ് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്ڈ: കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയും വിശ്വാസപ്രമാണവും.
   1) നയന എല്‍സാ ഷിബു, 2) ആരോണ്‍ ജോണ്‍വിന്‍, 3) ലെയാ ഗ്രേസ് ഡാനിയേല്‍
  17. മിസ്സിസ് അന്നമ്മ രാജന്‍  പാലേകണ്ടത്തില്‍  എന്‍ഡോവ്മെന്‍റ്: കഴിഞ്ഞ വര്‍ഷം പഠിച്ച  മുഴുവന്‍ വാക്യങ്ങളും 1-ാം സങ്കീര്‍ത്തനവും  ചൊല്ലിയ കുട്ടികള്‍.
   1) നിര്‍മ്മല്‍ വര്‍ഗ്ഗീസ് ജോണ്‍
   2) നയനാ എല്‍സാ ഷിബു
   3) ലെയാ ഗ്രേസ് ഡാനിയേല്‍
   4) ഐറിന്‍ അച്ചു വിന്‍
  18. മി. & മിസ്സിസ് വി. കെ. കോശി വടക്കാംചേരില്‍ എന്‍ഡോവ്മെന്‍റ് : അദ്ധ്യാപക പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് റോളിംഗ് ട്രോഫി
   ഡോ. ജിജി സാറാ ജോര്‍ജ്ജ്.
  19. മി. ജെ. ജോണ്‍സണ്‍ ആര്യാട്ട് ഭവന്‍ സ്റ്റേറ്റ് അവാര്‍ഡ് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക്  വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് – ജിയാ ജോര്‍ജ്ജ്.
  20. ഡോ. സജി മാത്യു പൂവപ്പള്ളി എന്‍ഡോവ്മെന്‍റ് സി.ബി.എസ്.ഇ.യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന സണ്ടേസ്കൂള്‍  വിദ്യാര്‍ത്ഥി: ഫിലിപ്പ് ടി. പോള്‍.
  21. മി.& മിസ്സിസ് ടി.എം. മത്തായി തയ്യില്‍ വടക്ക് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്: ഐ.സി.എസ്.സി. ഏറ്റവും  കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥി  ചശഹ
  22. ഡോ. ജിജി മാത്യു പൂവപ്പള്ളിമലയില്‍ എന്‍ഡോവ്മെന്‍റ് : ജേഷ്ഠവകുപ്പ് മൂന്നാം വര്‍ഷം സണ്ടേസ്കൂള്‍ പരിക്ഷയ്ക്ക് ഏറ്റവും കുടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടി
   – ഡോണാ അച്ചാമ്മ നൈനാന്‍
  23. മുന്‍ ഹെഡ്മാസ്റ്റര്‍ മി. സി.എം. ജോണ്‍ ചേനത്ര മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : സണ്ടേസ്കൂള്‍ പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കും കലാമത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്‍റും ലഭിക്കുന്ന കുട്ടി: ബെസ്റ്റ് സ്റ്റുഡന്‍റ് അവാര്‍ഡ്
   – ലനാ സൂസന്‍ ജോണ്‍
  24. മി. പി.ടി. തോമസ് പള്ളത്ത്  കിഴക്ക് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്; കലാമത്സരങ്ങള്‍ക്ക്  ഏറ്റവും കൂടുതല്‍ പോയിന്‍റ്  നേടിയ കുട്ടി: എമി ആന്‍ നൈനാന്‍.
  25. മിസ്സിസ് അന്നമ്മ തോമസ് പള്ളത്ത് കിഴക്ക് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്: കലാമത്സരങ്ങള്‍ക്ക് കൂടുതല്‍ പോയിന്‍റ് ലഭിച്ച രണ്ടാം സ്ഥാനത്ത് എത്തിയ വിദ്യാര്‍ത്ഥി: ഹര്‍ഷാ അന്നാ ജോണ്‍.
  26. മിസ്സിസ് അമ്മുക്കുട്ടി ജോണ്‍ തുതിക്കാട്ട് പീസ് കോട്ടേജ് മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് : കുമാരവകുപ്പില്‍ പരിക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കും ക്രമമായി സണ്ടേസ്കൂളില്‍ വരികയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയ്ക്ക് ലഭിക്കുന്ന ക്യാഷ് അവാര്‍ഡ്; നേഹ ആന്‍ ജോണ്‍ .

സണ്ടേസ്കൂള്‍ മുന്‍ അദ്ധ്യാപിക തുതിക്കാട്ട് പീസ് കോട്ടേജ് അമ്മുക്കുട്ടി ജോണ്‍ ടീച്ചറിന്‍റെ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കുടുംബാംഗങ്ങളോട് നന്ദി അറിയിക്കുന്നു.

സണ്ടേസ്കൂളിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും കൈത്താങ്ങലുകളും നല്കി നയിക്കുന്ന ഇടവകപ്പട്ടക്കാരന്‍ റവ. ഡോ. സാം റ്റി. മാത്യു അച്ചനോട് ഏറ്റം സ്നേഹത്തോടെ  നന്ദി അറിയിക്കുന്നു. അസ്സോസിയേറ്റ് വികാരി റവ. ജോണ്‍സണ്‍ ജോണ്‍, റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള എന്നിവരോടും ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു.

എല്ലാ സഹായവും നല്കി നയിക്കുന്നു ചര്‍ച്ച് കമ്മറ്റിയോടും മാതാപിതാക്കളോടും  സണ്ടേസ്കൂള്‍ സ്നേഹിതരോടും നന്ദി അറിയിക്കുന്നു. ഒരു വര്‍ഷം കൂടെ സണ്ടേസ്കൂളിനെ നടത്തിയ സര്‍വ്വകൃപാലുവായ ദൈവത്തിന് സ്തോത്രം അര്‍പ്പിച്ചുകൊണ്ട്  ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (7 votes, average: 4.00 out of 5)

Loading ... Loading ...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top