CHURCH CHOIR

C.S.I Christ Church Kodukulanji choir was formed in the year 1937. The main objective of it”s formation was to lead the congregation in singing praises to the Lord during the worship services. Those who have the willingness to sing for the Lord join the choir after their consecration. Special uniforms are given to the choristers. One of the activities of the choir is visiting the bereaved families and singing songs of comfort. September first sunday of every year is set apart for the choristers and is known as the “Choir Sunday”. It”s the choristers who assist the Presbyter in the worship service on this sunday. Every year the Christmas carol service is conducted on Dec. 23rd. It”s one of the main activities of the church choir.

Choristers Association, Christ Church Kodukulanji – Officer Bearers

President Rev.Sam Mathew k
Vice PresidentChandy C George
Choir Master Reji Kuruvilla
Choir LeaderCherian C Abraham
Secretary Jacob V Kurian
Joint SecretaryTony K Thomas
Joint SecretarySuma Varghese
Committee MembersK T Oommen, C C John, Lizy Rajan, Elizabeth John, Senson Philip Cherian, Adarsh Easow, Donna Achamma Ninan, Sivi Kurian
OrganistsRinu Abraham, Rona Mary Ninan, Grace Sara Mathew, Jacob V Kurian Donna Achamma Ninan, Tony K Thomas

കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച് ഗായകസംഘത്തിന്റെ 2015-2016ലെ വാര്‍ഷിക റിപ്പോര്‍ട്ട്

Last updated: February 27, 2017 at 20:59 pm

“സ്തോത്രത്തോടെ യഹോവയ്ക്ക് പാടുവിന്‍, കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീര്‍ത്തനം ചെയ്വിന്‍”

കഴിഞ്ഞ ഒരു വര്‍ഷക്കാലം ഗായകസംഘമായി പ്രവര്‍ത്തിക്കുവാനും, ദൈവത്തിന്‍റെ ആലയത്തില്‍ സ്തുതി സ്തോത്രങ്ങള്‍ അര്‍പ്പിക്കുവാനും സഭയെ സേവിപ്പാനും ലഭിച്ച അവസരത്തെയോര്‍ത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നതോടൊപ്പം, അകമഴിഞ്ഞ സഹായ സഹകരണത്താലും നിസ്വാര്‍ത്ഥ സേവനങ്ങളാലും ഗായകസംഘത്തെ സ്നേഹിച്ചവരെയും പ്രോത്സാഹിപ്പിച്ചവരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

വാര്‍ഷിക പൊതുയോഗം

2015-16ലെ വാര്‍ഷിക പൊതുയോഗം 18-07-2015 ശനിയാഴ്ച വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയോടു കൂടെ പള്ളിയില്‍ വച്ച് നടത്തപ്പെടുകയുണ്ടായി. ആരാധനയ്ക്കു ശേഷം ഗായകസംഘാംഗങ്ങള്‍ക്കായി നടത്തപ്പട്ട ധ്യാനയോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ശ്രീ. ജോര്‍ജ്ജ് ഉമ്മന്‍ നേതൃത്വം നല്‍കുകയുണ്ടായി. ആരാധനയ്ക്ക് സംഗീതം ജീവന്‍ പകരുന്നുവെന്നും, ആരാധനയില്‍ ഗായകസംഘത്തിന്‍റെ പ്രാധാന്യം പ്രകടമാക്കാനാണ് അവര്‍ക്ക് മദ്ബഹായുടെ ഏറ്റവും അടുത്ത സ്ഥാനം നല്കിയിരിക്കുന്നതെന്നും, വിശുദ്ധിയോടും പൂര്‍ണ്ണസമര്‍പ്പണത്തോടും കൂടി വേണം എല്ലാ അംഗങ്ങളും ഈ ഗാനശുശ്രൂഷയില്‍ പങ്കെടുക്കേണ്ടതെന്നും ഉത്ബോധിപ്പിച്ചു. ധ്യാനത്തിനുശേഷം 2014-15 ലെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയത് പാസ്സാക്കുകയും ചെയ്തു. അതിനുശേഷം 2015-2016 ലേക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍

വൈസ്പ്രസിഡന്‍റ് മി. കെ. റ്റി. ഉമ്മന്‍
സെക്രട്ടറിമി. ടോണി കെ. തോമസ്
ജോ.സെക്രട്ടറിമാര്‍മി. ജേക്കബ് വി. കുര്യന്‍, മിസിസ് എലിസബത്ത് ജോണ്‍
കമ്മറ്റി അംഗങ്ങള്‍മിസ് അനുഷാ ബേബി സാം, മിസസ് റ്റിനി ആന്‍ തോമസ്, മിസ് ജെഫി എല്‍സാ ജോണ്‍, മി. സെന്‍സണ്‍ ഫിലിപ്പ് ചെറിയാന്‍, മി. ജോണ്‍ വി. കുര്യന്‍, മി. ഉമ്മന്‍ വര്‍ഗീസ്, മി. റോണി മാത്യു വര്‍ഗീസ് , മി. റോയി ചെറിയാന്‍
ഓര്‍ഗനിസ്റ്റ് പ്രതിനിധികള്‍മി. റിനു ഏബ്രാഹം, മിസ് ഡോണ അച്ചാമ്മ നൈനാന്‍, (ക്വയര്‍ മാസ്റ്റര്‍ നോമിനേറ്റ് ചെയ്തവര്‍)

2014-2015 വര്‍ഷം ഗായകസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കിയ ഗായകസംഘ കമ്മറ്റി അംഗങ്ങളോടുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.

ഗായകസംഘഞായര്‍

സെപ്റ്റംബര്‍ 6-ാം തീയതി നടന്ന ഗായകസംഘത്തിന്‍റെ ആരാധനയില്‍ ഗായകസംഘാംഗങ്ങള്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. അന്നേ ദിവസം ദൂത് നല്കിയത് നമ്മുടെ ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചനായിരുന്നു. ആരാധനാ മദ്ധ്യേ പരിശീലനം പൂര്‍ത്തിയാക്കിയ 2 പേരെ ഗായകസംഘത്തില്‍ അംഗങ്ങളായും 8 പേരെ ഓര്‍ഗനിസ്റ്റുമാരായും പ്രതിഷ്ഠിച്ചു. ആരാധനയ്ക്കുശേഷം നടന്ന യോഗത്തില്‍ ഗാനമത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിക്കപ്പെട്ടു. വിവിധ എന്‍ഡോവ്മെന്‍റുകള്‍ നല്കി ഗായകസംഘത്തെ സഹായിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും പ്രകാശിപ്പിക്കട്ടെ. ഗായകസംഘാംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും ചര്‍ച്ച് കമ്മറ്റി അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.

ഗാനസന്ധ്യ

മലങ്കര സിറിയന്‍ മാര്‍ത്തോമ്മാ സഭയുടെ കീഴിലുള്ള ഉടങഇ (DSMC (Department of Sacred Music and Communication) പ്രശസ്തമായ ഗായകസംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഗാനസന്ധ്യ ഈ വര്‍ഷവും നവംബര്‍ 28-ാം തീയതി കറ്റാനത്തു വച്ച് നടത്തപ്പെടുകയുണ്ടായി. സെന്‍റ് തോമസ് ആഡിറ്റോറിയത്തില്‍ വച്ച് ഈ വര്‍ഷം നടത്തപ്പെട്ട “പുല്‍ക്കൂട്ടില്‍ പൂക്കാലം” എന്ന ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവലില്‍ സി. എസ്. ഐ. സഭയെ പ്രതിനിധീകരിച്ച് ക്ഷണം ലഭിച്ചത് നമ്മുടെ ഗായകസംഘത്തിനായിരുന്നു. ഗായകസംഘാംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവവും അംഗീകാരവും നേടി ത്തന്ന ആ അവസരത്തെയോര്‍ത്ത് ദൈവത്തിന് സ്തോത്രം കരേറ്റുന്നു.

കരോള്‍ സര്‍വ്വീസ്

2015 ഡിസംബര്‍ 24ന് വൈകിട്ട് 6.30ന് ദീപാലംകൃതമായ നമ്മുടെ ദേവാലയത്തില്‍ “Prepare the way” എന്ന പേരില്‍ കരോള്‍ ഗാനസന്ധ്യ നടത്തപ്പെട്ടു. കരോള്‍ സര്‍വ്വീസിനു മുമ്പായി 5.00 മുതല്‍ 5.30 വരെ ഗായകസംഘാംഗങ്ങള്‍ക്കായി പതിവുപോലെ റിട്രീറ്റും നടത്തപ്പെട്ടു. ദൂതു നല്‍കുവാനായി പ്രത്യേകം ക്ഷണിച്ചത് ഡോ. ഫിലിപ്പ് തോമസിനെ ആണ്. നല്ല ഒരു ഭിഷഗ്വരനും സംഗീതജ്ഞനുമായ അദ്ദേഹം “ബിലിവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലിന്‍റെڈ’ ഡപ്യൂട്ടി ഡയറക്ടറായും “പ്രൊവിഡന്‍സ് മിഷന്‍ വോയ്സസ്” കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്‍റെ ദൂത് വളരെ അനുഗ്രഹകരമായിരുന്നു. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ ബെസ്റ്റ് കോറിസ്റ്ററിനുള്ള മേലേമഠത്തില്‍ മി. എം.എന്‍.പോത്തന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് മി. ജേക്കബ് വി. കുര്യന്‍ അര്‍ഹനായി. ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ പരിശീലിപ്പിച്ച ക്വയര്‍ മാസ്റ്റര്‍, മറ്റു ലീഡേഴ്സ്, ഓര്‍ഗനിസ്റ്റുമാര്‍ എന്നിവര്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. സൗണ്ട് സിസ്റ്റം ക്രമീകരിക്കുവാന്‍ സഹായിച്ച സൗണ്ട് എന്‍ജിനീയര്‍ സീഫസ് ചെറിയാന്‍, ഓഡിയോ വീഡിയോ റിക്കാര്‍ഡിംഗ് ക്രമീകരിച്ച മി. ജിജു എന്നിവരോടുമുള്ള നന്ദി അറിയിക്കട്ടെ. കരോള്‍ സര്‍വ്വീസ് ആരംഭം മുതല്‍ “Live Streaming” നടത്തി സഹായിച്ചത് പൂമൂട്ടില്‍ മി. സെനി ചെറിയാന്‍ ആയിരുന്നു. പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു.

റിപ്പോര്‍ട്ട് വര്‍ഷത്തില്‍ ഗായകസംഘം ഒരു മിഷനറിയെ സ്പോണ്‍സര്‍ ചെയ്ത് സപ്പോര്‍ട്ട് ചെയ്തു വരുന്നു. ഒറീസയില്‍ മിഷനറി ആയി പ്രവര്‍ത്തിക്കുന്ന ന്യൂട്ടന്‍ ബാനിക്ക് ആണ് ആ മിഷനറി. ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് ഗായകസംഘത്തിലെ മുതിര്‍ന്ന അംഗമായ മി. സെന്‍സണ്‍ ഫിലിപ്പ് ചെറിയാന്‍ ആണ്. മുടക്കമില്ലാതെ ആ ശുശ്രൂഷ നടത്തി വരുന്ന ഗായകസംഘാംഗങ്ങള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സഹകരിക്കുന്ന ഏവരോടും നന്ദിയും അറിയിക്കുന്നു.

2016 ജനുവരി മാസം വെണ്മണി സെന്‍റ് സ്റ്റീഫന്‍സ് സി.എസ്.ഐ. പള്ളിയില്‍ വെച്ചു നടത്തപ്പെട്ട ഡിസ്ട്രിക്റ്റ് ക്വയര്‍ ഫെസ്റ്റിവലില്‍ നമ്മളും പങ്കെടുത്തു ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. ഡിസ്ട്രിക്റ്റ് ക്വയര്‍ സെക്രട്ടറി ആയി നമ്മുടെ ഗായകസംഘാംഗം മി. നൈനാന്‍ ബെന്നി വര്‍ഗ്ഗീസ് പ്രവര്‍ത്തിക്കുന്നു എന്നത് നമുക്കഭിമാനാര്‍ഹമാണ്.

ആരാധനയില്‍ പങ്കെടുക്കുന്നതോടൊപ്പം കണ്‍വന്‍ഷന്‍, ഓണവാരവേല എന്നീ ശുശ്രൂഷകളിലും സജീവമായി പങ്കെടുത്തു വരുന്നു. വേര്‍പാടിന്‍റെ ദുഃഖത്തിലായിരിക്കുന്ന ഭവനങ്ങളില്‍ ആശ്വാസം പകരുവാനായി ഗാനശുശ്രൂഷകളും, വിവാഹം, ശവസംസ്കാരം, പ്രത്യേക ആരാധനകളില്‍ ആവശ്യാനുസരണം സേവനങ്ങളും നല്കി വരുന്നു.

15 ഓര്‍ഗനിസ്റ്റുമാര്‍ ഉള്‍പ്പെടെ 107 അംഗങ്ങള്‍ ഉള്ള ഈ ഗായകസംഘം എല്ലാ ശനിയാഴ്ചയും 3.30 മുതല്‍ 4 വരെ ജൂനിയര്‍ അംഗങ്ങള്‍ക്കായും 4 മുതല്‍ 5.30 വരെയും ഞായര്‍ രാവിലെ 9.15 മുതല്‍ 9.50 വരെയും ആരാധനയ്ക്കുശേഷം 1 മണി വരെയും വോയ്സ് ട്രെയിനിംഗും ചിട്ടയായ ഗാനപരിശീലനവും നടത്തി വരുന്നു. ഗായകസംഘത്തിലെ പല അംഗങ്ങളും Harp ‘N’ Lyre Music School Organ പരിശീലനവും വോക്കല്‍ പരിശീലനവും നടത്തുന്നുണ്ട്. അത് ഈ ഗായകസംഘത്തിന് മുതല്‍ കൂട്ടാണ്.

വിവിധ എന്‍ഡോവ്മെന്‍റുകള്‍ നല്കിയും സംഭാവനകള്‍ നല്കിയും ഗായകസംഘത്തെ സഹായിക്കുന്ന ഏവരേയും സ്നേഹത്തോടെ ഓര്‍ക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഇടവക വികാരി റവ. ഡോ. സാം റ്റി. മാത്യു അച്ചന്‍, ആലോചനകള്‍ പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയും സഹായിക്കുന്ന റവ. ചാണ്ടി ജോസ്, റവ. എബ്രഹാം കുരുവിള, റവ. ജോണ്‍സണ്‍ ജോണ്‍ എന്നിവരോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. ആവശ്യ സമയങ്ങളില്‍ ഞങ്ങളെ സഹായിക്കുന്ന സഭാ ശുശ്രൂഷകര്‍ മി. എം. എം. മത്തായി, മി. ഡി. കെ. തോമസ് എന്നിവരോടുള്ള നന്ദിയും അറിയിക്കട്ടെ. ആരാധനാ സമയങ്ങളില്‍ മൈക്ക് സിസ്റ്റം കണ്‍ട്രോള്‍ ചെയ്ത് ശബ്ദക്രമീകരണം നടത്തി ഞങ്ങളെ സഹായിക്കുന്ന മി. കുര്യന്‍ പി. ഏബ്രഹാമിനോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ. തന്‍റെ ഒഴിവു സമയങ്ങളില്‍ ഗായകസംഘത്തിനായി നിസ്വാര്‍ത്ഥസേവനങ്ങള്‍ ചെയ്തു തരുന്ന ക്യാപ്റ്റന്‍ ബിജോയ് മാത്യുവിനോട് ഗായകസംഘത്തിന്‍റെ നിസ്സീമമായ നന്ദി അറിയിക്കട്ടെ.

ക്വയര്‍ മാസ്റ്ററായി സേവനം ചെയ്യുന്ന മി. റെജി കുരുവിളയുടെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ദൈവാശ്രയവുമാണ് ഈ ഗായകസംഘത്തെ ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്തുന്നത്. ഔദ്യോഗിക ചുമതലകളോടൊപ്പം ഈ ഗായകസംഘത്തിന്‍റെ ചുമതലകളും ഏറ്റവും നിസ്വാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്ന അദ്ദേഹം തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കട്ടെ. അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ക്വയര്‍ ലീഡര്‍ മി. ചാണ്ടി സി. ജോര്‍ജ്ജ്, വൈസ് പ്രസിഡന്‍റ് മി. കെ. റ്റി. ഉമ്മന്‍, ഗായകസംഘ കമ്മിറ്റി അംഗങ്ങള്‍, ഓര്‍ഗനിസ്റ്റുമാര്‍ എന്നിവരോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

സര്‍വ്വോപരി ഗായകസംഘമായി ഞങ്ങളെ നടത്തി പരിപാലിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന് നന്ദിയും സ്തോത്രവും സ്തുതികളും അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

19 votes, average: 4.95 out of 519 votes, average: 4.95 out of 519 votes, average: 4.95 out of 519 votes, average: 4.95 out of 519 votes, average: 4.95 out of 5 (19 votes, average: 4.95 out of 5)
You need to be a registered member to rate this post.

Loading ... Loading ...

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top